rajeev-k-c

പറവൂർ: മൂത്തകുന്നം ജംഗ്ഷൻ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ പൊതുമരാമത്ത് ഓഫീസിന്റെ മുന്നിൽ ഒറ്റയാൾ സമരം. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ നേതാവുമായ കെ.സി. രാജീവാണ് നില്പ് സമരം നടത്തിയത്. രാവിലെ 10 മണി മുതൽ ആരംഭിച്ച സമരം ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ അടിയന്തരമായി കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. മാല്യങ്കര എൻജിനിയറിംഗ് കോളേജ്, കൊട്ടുവള്ളിക്കാട് ഹയർസെക്കൻഡറി സ്കൂൾ, മൂത്തകുന്നം ഹയർസെക്കൻഡറി സ്കൂൾ, മൂന്ന് എൽ.പി. സ്കൂളുകൾ, മുനമ്പം ഹാർബറിൽ നിന്ന് വരുന്ന അനേകം വാഹനങ്ങളും നിരവധി വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട ജംഗ്ഷനാണ് മൂത്തകുന്നം.

കഴിഞ്ഞ ആറുമാസകാലമായി ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുണ്ടും കുഴിയുമായി കിടക്കുന്ന ഇവിടെ അപകടങ്ങൾ പതിവാണ്. ഇത് ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയ രാജീവിനോട് മുഖം തിരിച്ചതോടെയാണ് നില്പം സമരം നടത്തിയത്.