നെടുമ്പാശേരി: വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാർ കത്തിനശിച്ചു. ആളപായമില്ല. ചെങ്ങമനാട് പുതുവാശേരി പുല്ലേലിൽ അനീഷിന്റെ വീട്ടിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അനീഷ് ഗൾഫിലാണ്. ഭാര്യയും, മകളും പുറത്ത് പോയ ശേഷമായിരുന്നു തീ പിടുത്തമുണ്ടായത്.
സമീപവാസികൾ ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അങ്കമാലിയിൽ നിന്ന് അഗ്നി രക്ഷസേനയെത്തിയാണ് തീ കെടുത്തിയത്. കാർ ഭാഗികമായി കത്തി നശിച്ചു. ബോണറ്റിൽ നിന്നാണ് തീ പടർന്ന് സംശയിക്കുന്നു. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.