പറവൂർ: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പറവൂർ താലൂക്കുതല സർഗോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ആർ. സത്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ടി.വി. ഷൈവിൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബെന്നി ജോസഫ്, എം.എക്സ്. മാത്യു, ജോസ് ഗോതുരുത്ത്, എം.ഡി. രാജപ്പൻ, എ.വി. പ്രദീപ് എന്നിവർ സംസാരിച്ചു. ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നവംബർ എട്ടിനാണ് സർഗോത്സവം. ടി.വി. ഷൈവിൻ (ചെയർമാൻ), ബെന്നി ജോസഫ് (ജനറൽ കൺവീനർ), എം.എക്സ്. മാത്യു (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.