മൂവാറ്റുപുഴ: നീറമ്പുഴ സർക്കാർ എൽ.പി സ്കൂളിൽ നിർമ്മിച്ച കെട്ടിടം നാളെ രാവിലെ 11.30ന് മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അദ്ധ്യക്ഷയാകും. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. മഞ്ഞള്ളൂർ പഞ്ചായത്തിലെ ഏക സർക്കാർ എൽ.പി സ്കൂളാണ് ഇത്. പഴയ കെട്ടിടങ്ങളുടെ പരിമിതികൾ കാണിച്ചുനൽകിയ നിവേദനത്തെ തുടർന്നാണ് സ്കൂളിന് പുതിയ മന്ദിരം നിർമ്മിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിച്ചത്. ആധുനിക സൗകര്യങ്ങളോടെ 4 ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.