najath

ആലുവ: രാഷ്ട്രപതിയുടെ മടക്ക യാത്രയിൽ സുരക്ഷാ വീഴ്ച ഒഴിവാക്കാൻ ആലുവയിലും നെടുമ്പാശേരി വിമാനത്താവളത്തിലും റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ പഴുതടച്ച ട്രയൽ റൺ നടത്തി. പത്തനംതിട്ടയിൽ ഹെലിപ്പാഡിൽ കോപ്റ്റർ പുതഞ്ഞത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് രാഷ്ട്രപതി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നതെങ്കിലും കാലാവസ്ഥാ വ്യതിയാനമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ റോഡ് മാർഗം എത്തിക്കേണ്ടതിനാലാണഅ റോഡിലും ട്രയൽ റൺ നടത്തിയത്.

ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ 'സേഫ് ഹൗസ്, സേഫ് ഹോസ്പിറ്റൽ' എന്ന പേരിൽ നടത്തിയ ട്രയൽ റൺ വിജയകരമായിരുന്നെന്ന് അധികൃതർ പറഞ്ഞു.

അടിയന്തര സാഹചര്യത്തിൽ ആശുപത്രി സഹായം വേണ്ടിവന്നാൽ ചികിത്സ നൽകുന്നതിനായി ആലുവ നജാത്ത് ആശുപത്രി, അങ്കമാലി അഡ്‌ലക്‌സ് ആശുപത്രി, എൽ.എഫ് ആശുപത്രി എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

വിമാനത്താവളത്തിലേക്കുള്ള യാത്രാവേളയിൽ വിശ്രമം ആവശ്യം വന്നാൽ ആലുവ പാലസ്, പൊലീസ് ക്ലബ് എന്നിവിടങ്ങളിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

റൂറൽ ജില്ലാ പൊലീസ് പരിധിയിൽ 500 ഓളം സേനാംഗങ്ങളെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് നെടുമ്പാശേരിയിൽ നിന്ന് രാഷ്ട്രപതി ഡൽഹിക്ക് മടങ്ങുക