1
പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് പദ്ധതിക്കായുള്ള ചെക്ക് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ ഏറ്റുവാങ്ങുന്നു

പള്ളുരുത്തി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി 2017ൽ ആരംഭിച്ച സൗജന്യ ഡയാലിസീസ് പദ്ധതിക്കായി തുടർന്നുള്ള 5 വർഷങ്ങളിൽ ഒരുകോടിയിലധികം തുക സമാഹരിച്ചു. പതിനൊന്നായിരത്തിൽപ്പരം ഡയാലിസിസുകൾ സൗജന്യമായി പൂർത്തിയാക്കിയ അവസരത്തിൽ പദ്ധതിയുടെ തുടർ നടത്തിപ്പിനായ് കേക്ക് ചലഞ്ചിലൂടെ സമാഹരിച്ച പത്തുലക്ഷം രൂപയും ചില്ലറക്കാരൻ പദ്ധതി (ഒഴിഞ്ഞ കുടിവെള്ള കുപ്പികളിൽ ചില്ലറത്തുട്ടുകൾ നിറച്ച് പണം സമാഹരിക്കൽ) വഴി സമാഹരിച്ച ഇരുപത്തിയാറരലക്ഷവും കഴിഞ്ഞ നവംബർമുതൽ ആശുപത്രിയുടെ വരുമാനത്തിന്റെ ഒരു ശതമാനം നീക്കിവച്ചതും അഭ്യുദയകാംക്ഷികളുടെ സംഭാവനയും കഴിഞ്ഞ ഓണനാളിൽ സംഘടിപ്പിച്ച പഴയിടത്തിന്റെ പായസക്കുടം പരിപാടി വഴി സ്വരുക്കൂട്ടിയ 25ലക്ഷംരൂപയും നിർദ്ധനരായ ഡയാലിസിസ് സഹോദരങ്ങൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് ചെയ്യുന്ന പദ്ധതിക്കായ് നവംബർ 1 മുതൽ ഉപയോഗിക്കും.

പദ്ധതിക്കായുള്ള ചെക്ക് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ ഏറ്റുവാങ്ങി. കെ.ജെ. മാക്സി എം.എൽ.എ, ഡോ.കെ.എസ്. അജയകുമാർ, ഡോ. ശ്രീഗണേഷ് കെ. പ്രഭു, ഡോ. കെ.വി. വിലേഷ്, ഡോ. സുനിൽ റോയ്, ഡോ. പ്രദീപ്‌ കുമാർ, ഡോ. നിജിൽ ക്ലീറ്റസ്, അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി തൈവീട്ടിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. സജു ആന്റണി പുന്നക്കാട്ടുശേരി, സേവ്യർ പൊള്ളയിൽ,കെ. എസ് സാബു എന്നിവർ സംസാരിച്ചു.