kl
കർഷക കോൺഗ്രസ് ജാഥയ്ക്ക് കോലഞ്ചേരിയിൽ നൽകിയ സ്വീകരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മഞ്ജുഷ് മാത്യൂസ് നയിക്കുന്ന വാഹനപ്രചാരണ ജാഥയ്ക്ക് കോലഞ്ചേരിയിൽ സ്വീകരണം നല്കി. ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് അദ്ധ്യക്ഷനായി. സ്വീകരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൻ. മോഹനൻ,​ കെ.പി.സി.സി ജനറൽ സെക്രട്ടറി ഐ.കെ. രാജു, പോൾസൺ പോൾ, പി.സി. ജോർജ്, റോയി തങ്കച്ചൻ, ഈപ്പൻ വെട്ടത്ത്, സി.പി. ജോയി, കെ.പി. തങ്കപ്പൻ, എം.ടി. ജോയി പോൾസൺ പീ​റ്റർ, ശ്രീവത്സലൻ പിള്ള, മാത്യൂസ് കുമ്മണ്ണൂർ, കെ.ഡി. ഹരിദാസ് എന്നിവർ സംസാരിച്ചു.