
വൈപ്പിൻ: എളങ്കുന്നപ്പുഴ ഗവ.ന്യൂ എൽ.പി സ്‌കൂളിൽ വർണക്കൂടാരം, ജി.എച്ച്.എസ്.എസിൽ സ്ട്രീം ഇക്കോ സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. പ്രീപ്രൈമറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന സ്റ്റാർസിന്റെ (ടീച്ചിംഗ് ലേണിംഗ് ആൻഡ് റിസൾട്ട്‌സ് ഫോർ സ്റ്റേറ്റ്‌സ്) പദ്ധതിയാണ് വർണകൂടാരം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രസികല അദ്ധ്യക്ഷയായി. പ്രോജക്ട കോ ഓർഡിനേറ്റർ ജോസഫ് വർഗീസ് , ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ, കെ. ജെ. ഡോണോ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം. സിനോജ് കുമാർ , അംഗങ്ങളായ തെരേസ വോൾഗ, റസിയ ജമാൽ, അഡ്വ. ലിഗീഷ് സേവ്യർ, മേരി പീറ്റർ തുടങ്ങിയവർ സംസാരിച്ചു.