കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ വടവുകോട് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിനോട് ചേർന്ന് നിർമ്മിച്ച തൊഴിൽ പരിശീലന കേന്ദ്രം പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീരേഖ, പഞ്ചായത്ത് അംഗങ്ങളായ സി.ജി. നിഷാദ്, അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ, സജിത പ്രദീപ്, സി.ഡി.എസ് ചെയർപെഴ്‌സൺ പ്രേമലത എന്നിവർ സംസാരിച്ചു.