കൊച്ചി: മോട്ടോർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (ഇ.ജി.എ.ഡി.എ) മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന സി.പി. കമലാസനന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു.
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ, സി.പി.എം ഏരിയാ സെക്രട്ടറി സി. മണി, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റായ കെ.വി. മനോജ്, സിറ്റി ലോക്കൽ സെക്രട്ടറി വിനോദ് മാത്യു, ഇ.എം. സുനിൽകുമാർ, വി.വി. പ്രവീൺ, ജില്ലാ ട്രഷറർ ഇ.പി. സുരേഷ്, സോജൻ ആന്റണി, ഷൺമുഖദാസ്, എം.ആർ. സോമൻ, ടി.ഡി. ബാബു, സി.പി.ഐ നേതാക്കളായ സൻജ്ജിത്ത് രാധാകൃഷ്ണൻ, സുനിൽ എന്നിവർ സംസാരിച്ചു.