കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ ഡിവിഷൻ 11ലെ അരഞ്ഞാണിത്താഴം, ഗവ. എൽ.പി സ്കൂൾ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകൾ ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കലാ രാജു അദ്ധ്യക്ഷയായി. യു.ഡി.എഫ് കൺവീനർ പ്രിൻസ് പോൾ, വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ, ബേബി കീരാന്തടം, ബോബൻ വർഗീസ്, സി.എ. തങ്കച്ചൻ, ജോൺ എബ്രഹാം, പി.സി. ഭാസ്കരൻ, റെജി ജോൺ, മരിയ ഗൊരത്തി, ലിസി ജോസ്, ടി.എസ് സാറാ എന്നിവർ സംസാരിച്ചു.