
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കാണിനാട് ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ചുള്ള ക്ളിനിക്കൽ ലാബ് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പൗലോസ്, പഞ്ചായത്ത് അംഗങ്ങളായ എം.എം. ലത്തീഫ്, ഷാനിഫ ബാബു, സജിത പ്രദീപ്, ബെന്നി പുത്തൻവീടൻ, സുബിമോൾ, വി.എസ്. ബാബു, വിഷ്ണു വിജയൻ, ബിനിത പീറ്റർ, സി.ജി. നിഷാദ്, അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ, ഡി.എം.ഒ മിനി എന്നിവർ സംസാരിച്ചു. കൊച്ചി റിഫൈനറിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.