nithin
നിഥിൻ

കൊച്ചി: ചേരാനല്ലൂർ സിഗ്നൽജംഗ്ഷന് സമീപം സർവീസ് റോ‌‌‌ഡിൽനിന്ന് മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റുചെയ്തു, ചാവക്കാട് പുന്നയൂർക്കുളം കുന്നത്തൂർ കരിപ്പോട്ടെവീട്ടിൽ നിഥിനെയാണ് (37) കൊച്ചി ഡാൻസാഫ് സംഘം 105 ഗ്രാം മെത്താംഫെറ്റമിനുമായി പിടികൂടിയത്.

സുഹൃത്തുമായി ചേർന്ന് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കടത്തിയതെന്നാണ് പ്രതി നൽകിയ മൊഴി. സി.സി ടിവി ക്യാമറ ടെക്നീഷ്യനായ നിഥിൻ മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തു‌ടർന്ന് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.