
കൊച്ചി: വിവാഹത്തിന് തൊട്ടടുത്ത ദിവസം യുവാവിനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അർത്തുങ്കൽ സ്വദേശി അതുൽ നെൽസനാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
മൂവാറ്റുപുഴയിൽ ബേക്കറി ജീവനക്കാരനായ അതുൽ ഒരേ സമയം രണ്ട് യുവതികളുമായി അടുപ്പത്തിലായിരുന്നു. ഇതിൽ ഒരു യുവതിയുമായുള്ള വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. തുടർന്നാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ഗർഭിണിയാണെന്നും കാട്ടി രണ്ടാമത്തെ യുവതി പരാതി നൽകിയത്. എറണാകുളം നോർത്ത് സ്റ്റേഷൻ പിരിധിയിലെ ഹോട്ടലിൽ വച്ചായിരുന്നു പീഡനം.
ആദ്യ ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനിയിൽ ഇരിക്കെയാണ് രണ്ടാമതും വിവാഹിതനായതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.