കൊച്ചി: വൈറ്റില ജംഗ്ഷനിൽ സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. വൈറ്റില ജംഗ്ഷനിലേക്ക് പോകാൻ തൃപ്പൂണിത്തുറ റോഡിൽ നിന്ന് യു ടേൺ എടുത്ത് ദേശീയപാതയിൽ പ്രവേശിച്ച ബസിൽ കുണ്ടന്നൂർ ഭാഗത്ത് നിന്ന് ടൈൽസും കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനിൽ കാൽ കുടുങ്ങിപ്പോയ ഡ്രൈവർ ആണ്ടി ചാമിയെ പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ബസ് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഫയർഫോഴ്സും സ്ഥലത്തെത്തി.