rudhralekshmi

കളമശേരി: മലേഷ്യയിൽ നടക്കുന്ന 15-ാമത് ഏഷ്യൻ വടംവലി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായി ഏ ലൂർക്കാരുടെ കുഞ്ഞാറ്റ എന്നറിയപ്പെടുന്ന കെ.എം രുദ്രാ ലക്ഷ്മിയും. ആഗ്ര ഇന്റർനാഷണൽ മത്സരത്തിൽ സ്വർണമെഡൽ നേടിയ കേരള ടീമിന്റെ ക്യാപ്ടനായിരുന്നു. രുദ്രാലക്ഷ്മിക്ക് പിന്തുണയുമായി പരിശീലകൻ കെ.എൻ.സതീഷ് കുമാറും പാതാളം ജി.എച്ച്.എസ്.എസിലെ പ്രധാനാദ്ധ്യാപിക ലിനിയുമുണ്ട്. തേവര സേക്രട്ട് ഹാർട്ട് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഏലൂർ നോർത്ത് കൈമൾക്കാട് വീട്ടിൽ പരേതനായ മനോജിന്റെയും അനുവിന്റെയും മകളാണ്. മുത്തച്ഛൻ അശോകന്റെയും മുത്തശ്ശി ഷീലയുടെയും സംരക്ഷണയിലാണ് വളരുന്നത്. കായിക രംഗത്ത് ശ്രദ്ധ പതിപ്പിക്കണമെന്ന അച്ഛൻ മനോജിന്റെ വാക്കുകളായിരുന്നു പ്രചോദനം.