
ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ പുതിയ യൂണിറ്റ് മുനിസിപ്പിൽ കൗൺസിലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സ്മിത ജോസഫ് അദ്ധ്യക്ഷയായി. ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. അഭിലാഷ്, ക്ലസ്റ്റർ കൺവീനർ പി.പി. ശ്രീകല, പ്രോഗ്രാം ഓഫീസർ സ്വാതി മൈക്കിൾ, അസി. പ്രോഗ്രാം ഓഫീസർ കെ.ജെ. ബോബി, അഖില തുടങ്ങിയവർ പ്രസംഗിച്ചു.