മട്ടാഞ്ചേരി: കൊച്ചി കോടതി സമുച്ചയത്തിൽ ലിഫ്റ്റ് സ്ഥാപിക്കണമെന്നും കോടതിയുടെ കിഴക്കുവശത്തുള്ള സർക്കാർ ഭൂമി തിരിച്ചെടുത്ത് കോടതിയിൽ വരുന്ന വാഹനങ്ങൾ പാർക്കു ചെയ്യാൻ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള സീനിയർ സിറ്റിസൺ വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് വി.ജെ.ഹൈസിന്ത് കേരള നിയമ വകുപ്പ് മന്ത്രി പി.രാജീവിന് സമർപ്പിച്ച പരാതിയിൽ നടപടി.
കോടതിക്ക് സമീപമുള്ള ഭൂമി സർക്കാർ ഭൂമി ആണോയെന്നും സ്വകാര്യ ഭൂമിയാണെങ്കിൽ ഏറ്റെടുക്കാൻ പറ്റുമോയെന്നും പരിശോധിക്കാൻ എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവായി. നിലവിലെ കോടതി കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടിയുള്ളതിനാൽ പഴയ കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നാണ് ലഭിച്ച നിർദ്ദേശം.