road

കൊച്ചി: കാരിയർ സ്റ്റേഷൻ റോഡ് വിവേകാനന്ദ റോഡുമായി ബന്ധിപ്പിക്കുന്ന ഇടറോഡിന്റെ നിർമ്മാണോദ്ഘാടനവും ഏഴുമുറി കോളനി ടൈലുവിരിച്ചതിന്റെ ഉദ്ഘാടനവും മേയർ അഡ്വ. എം.അനിൽ കുമാർ നിർവഹിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ റോഡ് ഉപകരിക്കും. കുടുംബശ്രീയുടെ ഭക്ഷ്യ-അലങ്കാര വസ്തുക്കൾ വിൽപനക്കായി ചെറിയ കടകളും ഇവിടെ സജ്ജീകരിക്കും. സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡ് പുനർനിർമ്മാണം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ക്യാമറ, പ്ലാസ്റ്റിക്ക് റോളിംഗ് യൂണിറ്റ്, കോളനികളിൽ കട്ട വിരിക്കൽ, ടോയ്ലറ്റ് നിർമ്മാണം തുടങ്ങിയവയ്ക്ക് ബി.പി.സി.എൽ സി.എസ്.ആർ ഫണ്ടിന്റെ പിന്തുണ ലഭിച്ചത് ഗുണകരമായെന്ന് ഡിവിഷൻ കൗൺസിലർ പത്മജ എസ്. മേനോൻ പറഞ്ഞു. ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, പ്രോജക്ട്സ് മാനേജർ അർജുൻ ചന്ദ്രൻ, ശ്രീകുമാർ, പ്രേംനാഥ് എന്നിവർ സംസാരിച്ചു