പള്ളുരുത്തി: പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷങ്ങൾക്ക് തുടക്കമായി. 28ന് സമാപിക്കും. സഹസ്രകുംഭ, പഞ്ചാമൃതകലശാഭിഷേകം, തിരു കല്യാണം എന്നിവ നടക്കും. ആഘോഷങ്ങൾ വി.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആഘോഷ ദിനങ്ങളിൽ പ്രസാദ ഊട്ട് നടക്കും. കൈകൊട്ടിക്കളി മത്സരം, ലളിത സഹസ്രനാമജപം, തിരുവാതിര കളി, ഭക്തി ഗാനസുധ, സംഗീതോത്സവം എന്നിവയുമുണ്ടാകും. ഭാരവാഹികളായ ടി.എൻ. രാജീവ്, പി.എം. ബൈജു ലാൽ, വി.പി. സുബ്രഹ്മണ്യൻ, കെ.കെ. സതീശൻ, കെ.ആർ. അനിൽകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. തന്ത്രി ഡോ. വൈശാഖ് സൗമിത്രൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.