1

തോപ്പുംപടി: പശ്ചിമ കൊച്ചി മേഖലകളിൽ പലയിടങ്ങളിലും കുടിവെള്ളക്ഷാമത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസിനുമുന്നിൽ മൺകുടം ഉടച്ച് പ്രതിഷേധിച്ചു. ചക്കമാടം, കൊച്ചങ്ങാടി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പള്ളുരുത്തി മേഖലകളിൽ ചില സ്ഥലങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണുള്ളത്. ചിലസമയങ്ങളിൽ കയറിവരുന്നത് മാലിന്യം നിറഞ്ഞ വെള്ളം മാത്രം. ഒരുപാട് തവണ പരാതികൾ ബോധിപ്പിച്ചിട്ടും പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി പ്രവർത്തകർ വാക്ക് തർക്കം ഉണ്ടായി. ഒരാഴ്ചക്കുള്ളിൽ കുടിവെള്ളത്തിന് പരിഹാരം കാണാമെന്ന് രേഖാമൂലം എഴുതി കൊടുത്തതിനുശേഷമാണ് സമരക്കാർ പിരിഞ്ഞത്. കൗൺസിലർ ഷൈല തദേവസ് ഉദ്ഘാടനം ചെയ്തു. സനിൽ ഈസ, ഷമീർ വളവത്ത്,കെ.ആർ. രജീഷ്, ടി.എം റിഫാസ്, എം.എസ്. ശുഹൈബ്, മാർട്ടിൻ, ഷീജ സുധീർ, ലൈല കബീർ, അഫ്സൽ അലി, മൻസൂർ അലി, ബഷീർ, ഷാജി ചെല്ലാനം, സുനിത ഷമീർ, ലിജി ചക്കമാടം തുടങ്ങിയവർ പങ്കെടുത്തു.