കാലടി: അയ്യമ്പുഴ പഞ്ചായത്തിൽ വികസന സദസ് തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിധു.എ.മേനോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. യു.ജോമോൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ ജോയിന്റ് സെക്രട്ടറി കെ. പി. റെജീഷ് വികസനരേഖ പ്രകാശനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സുനിൽ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷക്കാലയളവിനുള്ളിൽ ആരോഗ്യം, വിദ്യാഭ്യാസം,മാലിന്യ സംസ്കരണം, സാംസ്കാരികം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ വികസനം നടത്താൻ പഞ്ചായത്തിന് സാധിച്ചതായി പ്രസിഡന്റ് പറഞ്ഞു.