bava-award

അങ്കമാലി: ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ആണ്ട് ശ്രാദ്ധത്തോടനുബന്ധിച്ച് സ്മരണാർത്ഥം പൂതംകുറ്റി സെന്റ് മേരീസ് ഇടവക ഏർപ്പെടുത്തിയ ബസോലയോസ് തോമസ് പ്രഥമൻ ബാവാ സ്മാരക എക്‌സലൻസ് അവാർഡ് കരിയാട് ഗാർഡിയൻ ഏയ്ഞ്ചൽ പീസ് മിഷൻ സെന്ററിന് സമ്മാനിച്ചു. പീസ് മിഷൻ സെന്റർ മാനേജർ ഫാ. സാബു പാറയ്ക്കൽ, ബെന്നി ബഹ്‌നാൻ എം. പിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. തോമസ്മാർ അലക്‌സാന്ത്രയോസ് മെത്രാപ്പോലീത്ത, ഫാ. ഡോൺ പോൾ, മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബീബിഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ആന്റു, വാർഡ് മെമ്പർ കെ.എസ്. മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു