dipin
ദിപിൻ

കൊച്ചി: റീജിയണൽ പാസ്പോർട്ട് ഓഫീസ് മേധാവിയായി 2017 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറും കളമശേരി സ്വദേശിയുമായ പി.ആർ. ദിപിൻ ചുമതലയേറ്റു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്തോ-പസഫിക് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായിരുന്നു. ഹംബൻടോട്ടയിലെ ഇന്ത്യൻ കോൺസൽ ജനറൽ, കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മി​ഷൻ, വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കാസ് ഡിവിഷൻ, പ്രവാസികാര്യ വിഭാഗം എന്നിവിടങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.