വൈപ്പിൻ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ വടക്കൻ മേഖലകളിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് പള്ളിപ്പുറം പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനായി പള്ളിപ്പുറത്ത് ജലസംഭരണി നിർമ്മിക്കണം. തെരുവ് നായ്ക്കളുടെ ശല്യത്തിനും പരിഹാരമുണ്ടാകണം. പ്രസിഡന്റ് സേവി താന്നിപ്പിള്ളി, സെക്രട്ടറി പി. കെ. ഭാസി, കെ. പി. ഗോപാലകൃഷ്ണൻ, കെ.ജി. ജോളി, സിനിഷ സുനിൽ, എൻ.എ. സദാനന്ദൻ, പി.ജി. സുധീഷ്,എ.കെ. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.