
മൂവാറ്റുപുഴ: കഴിഞ്ഞ അദ്ധ്യയന വർഷം മൂവാറ്റുപുഴ ഉപജില്ലയിൽ എൽ.എസ്.എസ് സ്കോളർഷിപ്പിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിക്ക് മൂവാറ്റുപുഴ ഉപജില്ലയിൽ തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സലാവുദ്ദീൻ പുല്ലത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബി.പി.സി ആനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയശ്രീ വി.ടി. മുഖ്യപ്രഭാഷണം നടത്തി. ലിറ്റിൽ മാസ്റ്റേഴ്സ് ഉപജില്ലാ കോ ഓർഡിനേറ്റർ മിനിമോൾ വി.കെ. പദ്ധതി വിശദീകരണം നടത്തി. മെന്റലിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ എൽബി വർഗീസ് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഉഷ കെ.എ., ലിറ്റിൽ മാസ്റ്റേഴ്സ് റിസോഴ്സ് അംഗങ്ങളായ കെ.എം. നൗഫൽ, നിസാമോൾ കെ.കെ. , സ്റ്റാലിന ഭായ് എസ് ,സൂസൻ കോരത്, അബിഷമോൾ പി.എ, അനൂപ് ഒ.എം എന്നിവർ സംസാരിച്ചു.