sreedhareeyam

കൂത്താട്ടുകുളം :ആഗോളതലത്തിൽ പ്രശസ്തമായ കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്രരോഗ ചികിത്സാ ഗവേഷണ കേന്ദ്രത്തിൽ അമേരിക്കൻ വിദ്യാർത്ഥി സംഘം ആയുർവേദ പഞ്ചകർമയിൽ പഠന പരിശീലനത്തിനായി എത്തി. അമേരിക്കയിലെ ഫെയർഫീൽഡ് മഹർഷി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ ആയുർവേദ വിദ്യാർത്ഥികളാണ്. അവരോടൊപ്പം മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികളും പഠനത്തിനായി എത്തിയിട്ടുണ്ട്. സ്വീകരണ യോഗം

ശ്രീധരീയം ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി, ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ ഹരി. എൻ. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. നാരായണൻ നമ്പൂതിരി, ഡോ. ശ്രീകാന്ത്. പി .നമ്പൂതിരി ,ഡോ. എൻ. പി. ശ്രീ കല, ജയശ്രീ പി. നമ്പൂതിരി, സുശീല പരമേശ്വരൻ നമ്പൂതിരി ,അമൃത ശ്രീവാസ്തവ, ലീ ആഷ്ലി എന്നിവർ പ്രസംഗിച്ചു.