കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2025 വർഷത്തെ സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. ലോട്ടറി ടിക്കറ്റ് വില്പന ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. അവസാന തീയതി നവംബർ 20. ഫോൺ​: 04842351183.