
അങ്കമാലി: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കുറ്റിപ്പുഴ സി.ആർ.എച്ച്.എസ് കിരീടം ചൂടി. എൻ.എസ്.എസ്.എച്ച്.എസ്.എസ് മാണിക്യമംഗലം രണ്ടാം സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ എൻ.എസ്.എസ് എച്ച്.എസ്.എസ് മാണിക്യമംഗലം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എൻ.എസ്.എസ് എച്ച്. എസ്.എസ് പാറക്കടവ്. ഹൈസ്കൂൾ വിഭാഗത്തിൽ അങ്കമാലി ഹോളി ഫാമിലി ഒന്നാം സ്ഥാനം നേടി . സംസ്കൃത എച്ച്.എസ് വിഭാഗത്തിൽ കാലടി ബ്രഹ്മാനന്തോദയം ഹൈസ്കൂൾ ഓവറോൾ കിരീടം നേടി . അറബിക് എച്ച്.എസ് വിഭാഗത്തിൽ സി.ആർ.എച്ച്.എസ് കുറ്റിപ്പുഴ ഓവറോൾ കിരീടം ചൂടി. യു.പി സംസ്കൃത വിഭാഗത്തിൽ കാലടി ബി.എസ്.യു.പി എസ് ഓവറോൾ കിരീടം നേടി. സമാപന സമ്മേളനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു