അങ്കമാലി : ആലുവ താലൂക്ക് ലൈബ്രറി കൗൺസിലും നായത്തോട് കെ.ആർ. കുമാരൻ മാസ്റ്റർ നവയുഗം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന താലൂക്ക് തല സർഗോത്സവം 26 ന് രാവിലെ 9 മുതൽ നായത്തോട് ജി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കുമെന്ന് താലൂക്ക് സെക്രട്ടറി വി.കെ. ഷാജി അറിയിച്ചു. യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. കാവ്യാലാപനം, കഥ, കവിത , ഉപന്യാസം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, കാർട്ടൂൺ, പ്രസംഗം, മോണോ ആക്ട് കഥാപ്രസംഗം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടക്കും. ലൈബ്രറികളിൽ നിന്ന് തെരഞ്ഞെടുത്തവരാണ് മത്സരാർത്ഥികൾ. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് പങ്കെടുക്കും. സമാപന സമ്മേളനം റോജി .എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ അഡ്വ.ഷിയോപോൾ മുഖ്യാതിഥിയാകും.