
കാക്കനാട്: കാക്കനാട് അത്താണി ജംഗ്ഷന് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.