s-suhas

ആലുവ: രോഗനിർണയം വേഗത്തിലും കൃത്യതയിലും നടത്താൻ സഹായിക്കുന്ന ആധുനിക ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് ആലുവ രാജഗിരി ആശുപത്രിയിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഫാ. ജോൺസൺ വാഴപ്പിള്ളി അദ്ധ്യക്ഷനായി.

1,300 ചതുരശ്ര അടി വിസ്തീർണമുള്ള ടോട്ടൽ ഓട്ടോമേറ്റഡ് മെഷീനിൽ ദിവസം 70,000 ടെസ്റ്റുകൾ വരെ ചെയ്യാം. ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോഷ് ഡയഗ്‌നോസ്റ്റിക്‌സ് സാങ്കേതിക വിദ്യയുടെ സഹകരണത്തോടെയാണ് ലാബ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന കേരളത്തിലെ ആദ്യത്തെ ടോടൽ ഓട്ടോമേറ്റഡ് ലാബാണിത്.