കാക്കനാട്: ചെമ്പുമുക്ക് പുളിക്കില്ലം ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ വാർഷികം നടത്തി. ചലച്ചിത്ര ഗാനരചനാ അവാർഡ് ജേതാവ് ഡോ. മധു വാസുദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.യു.നൗഷാദ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ സോമി റെജി, കെ.എക്‌സ്. സൈമൺ, സെക്രട്ടറി കെ.വി. വർഗീസ്, ശശി കിടങ്ങിൽ, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോണി വർഗീസ് (പ്രസിഡന്റ്), എം.പി. സർവ്വാത്മജൻ (സെക്രട്ടറി), എം. അരവിന്ദാക്ഷൻ (വൈസ് പ്രസിഡന്റ്), ബിബോ ജോസഫ് (ജോ. സെക്രട്ടറി), കെ.എസ്. അനീഷ് (ട്രഷറർ).