
പൂത്തോട്ട : ശ്രീനാരായണ പബ്ലിക് സ്കൂളിലെ 2025-26 വർഷത്തെ പ്രവീൺ ജോർജ് മെമ്മോറിയൽ ഇന്റർ സ്കൂൾ സോക്കർ ടൂർണമെന്റും ആനുവൽ സ്പോർട്സ് മീറ്റും നടന്നു. കേരള ആംഡ് പൊലീസ് അസിസ്റ്റന്റ് കമാൻഡർ കെ. എ. ആൻസൻ ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം ജില്ലയിലെ പത്തോളം സ്കൂളുകൾ പങ്കെടുത്ത ഫുട്ബാൾ ടൂർണമെന്റിൽ ആതിഥേയരായ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ വിജയിയായി. വെള്ളൂർ ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയ റണ്ണർ അപ്പ് ആയി. ശ്രീനാരായണ പബ്ലിക് സ്കൂളിലെ പ്രയാൻ എം.പി ടൂർണമെന്റിലെ മികച്ച താരമായി. സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ പ്രതീത വി.പി, എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ മുൻ പ്രസിഡന്റ് ഇ.എൻ മണിയപ്പൻ, വൈസ് പ്രസിഡന്റ് പി.ആർ അനില, സെക്രട്ടറി കെ.കെ.അരുൺകാന്ത്, അക്കാഡമിക് കോ-ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഉല്ലാസ്, സ്കൂളിലെ മുൻ കായികാദ്ധ്യാപകൻ ഏലിയാസ് പി. ജോസഫ്, പി.ടി.എ മെമ്പർ ടിനിയ, വൈസ് പ്രിൻസിപ്പൽമാരായ സീന പി.എൻ, സിന്ധു പി, പ്രവീൺ ജോർജിന്റെ പിതാവ് ജോർജ് എന്നിവർ സംസാരിച്ചു.