accident

ആലുവ: ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാറിടിച്ച് പി.ഡബ്ളിയു.ഡി റെസ്റ്റ് ഹൗസിന്റെ മതിൽ തകർന്നു. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അപകടം. കാൽനട യാത്രക്കാരും വാഹനങ്ങളും റോഡിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കാറിന്റെ എൻജിൻ ഭാഗം ഉൾപ്പെടെ പൂർണമായി തകർന്നു. റോഡരികിലെ ഒരു അടിയോളം ഉയരമുള്ള നടപ്പാതയും ഇരുമ്പ് കൈവരിയും തകർത്താണ് മതിലിലേക്ക് പാഞ്ഞുകയറിയത്. റെസ്റ്റ് ഹൗസിന്റെ പ്രവേശന കവാടത്തോട് ചേർന്നായതിനാൽ മതിലിന്റെ പില്ലറും തകർന്നു. കാറിന്റെ മുൻ ചക്രമാണ് പൊട്ടിയതെന്ന് ഡ്രൈവറായ ഇടപ്പിള്ളി സ്വദേശി പറഞ്ഞു.