govt-hospital-paravur-

പറവൂർ: നാഷണൽ ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് പറവൂർ താലൂക്ക് ആയുർവേദി ആശുപത്രിയിൽ നിർമ്മിച്ച ഒ.പി. ബ്ളോക്കിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും. ഫ്രണ്ട് ഓഫീസ്, ചീഫ് മെഡിക്കൽ ഓഫീസർ കാര്യാലയം, നാല് പരിശോധന മുറികൾ, വെയ്റ്റഇംഗ് ഏരിയ, സെർവർ റൂം ഉൾപ്പെടെ 2,558 സ്ക്വർഫീറ്റാണ് പുതിയ ഒ.പി. ബ്ളോക്ക്. പൊതുമേഖലാ സ്ഥാപനമായ സിൽക്കിനായിരുന്നു നിർമ്മാണ ചുമതല.