ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും എടയാർ ചെറുകിട വ്യവസായ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 87 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മേളയിൽ 37 കമ്പനികളും 155 പേരും പങ്കെടുത്തു.

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടലിൽ അദ്ധ്യക്ഷനായി. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ. സെലിം, ഓമന ശിവശങ്കരൻ, ബ്ലോക്ക് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് ഓഫീസർ അനു ജീജ, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് നരേന്ദ്രകുമാർ, സെക്രട്ടറി സലാം മണകാടൻ, വി.കെ. ശിവൻ, പി.ജെ. ലിജീഷ, എം. കെ.രാജേന്ദ്രൻ, ഗീത മുരളിധരൻ, ഷീന രജീഷ്, പി.കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.