മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിൽ ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾക്കായി ഒരു കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ കരാർ അസ്ഥാനത്തിൽ നിയമിക്കുന്നു. വിമൻ സ്റ്റഡീസ് ,​ ജെൻഡർ സ്റ്റഡീസ്,​ സോഷ്യൽ വർക്ക് ,​സൈക്കോളജി ,​ സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ( റെഗുലർ ബാച്ചിൽപഠിച്ച ആളായിരിക്കണം) യോഗ്യത ഉണ്ടായിരിക്കണം.താത്പര്യമുള്ള ഉദ്യോഗാർത്ഥികളായ വനിതകൾ ബന്ധപ്പെട്ട രേഖകളുമായി 27ന് രാവിലെ 10.30ന് മുനിസിപ്പൽ ഓഫീസിൽഎത്തണമെന്ന് നഗരസഭാ സെക്രട്ടറിഅറിയിച്ചു.