പറവൂർ: മടപ്ളാതുരുത്ത് ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം സ്ഥാപകനും രക്ഷാധികാരിയും നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനുമായ കെ.കെ. അനിരുദ്ധൻ തന്ത്രിയുടെ സപ്തതി ആഘോഷിച്ചു. തന്ത്രവിദ്യാപീഠത്തിൽ നടന്ന സപ്തതി അഭിഷേകം, പൂജ എന്നീ ചടങ്ങുകൾക്ക് ചെന്നൈ രാജാമണി വാദ്ധ്യാർ മുഖ്യകാർമ്മികത്വം വഹിച്ചു. സപ്തതി ആഘോഷസദസ് ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു മുഖ്യപ്രഭാഷണം നടത്തി.
പറവൂർ ജ്യോതിസ്, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ പി.എസ്. ജയരാജ്, മോഹനൻ തന്ത്രി, സൗമിത്രൻ തന്ത്രി, വേണുഗോപാൽ തന്ത്രി, ജ്യോത്സൻ അനിൽകുമാൻ, അഡ്വ. ലിഷ ജയനാരായണൻ, സൈബ സജീവ്, തന്ത്രവിദ്യാപീഠം പ്രസിഡന്റ് എം.സി. സാബു ശാന്തി, സെക്രട്ടറി കെ.ഡി. ജയലാൽ ശാന്തി, ജനറൽ കൺവീനർ വി.ജി. മിഥുൻലാൽ ശാന്തി എന്നിവർ സംസാരിച്ചു. വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ, പൗരപ്രമുഖർ, തന്ത്രികുടുംബാംഗങ്ങൾ തുടങ്ങിയവർ സപ്തതി ആഘോഷത്തിൽ പങ്കെടുത്തു. പിറന്നാൾ സദ്യ, കലാസന്ധ്യ, കുടുംബസംഗമം എന്നിവ നടന്നു.