കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) കേരള സംഘടിപ്പിക്കുന്ന ആഗോള ആയുർവേദ ഉച്ചകോടിയും പ്രദർശനവും കേരള ഹെൽത്ത് ടൂറിസം അന്താരാഷ്ട്ര സമ്മേളനവും 30, 31 തീയതികളിൽ അങ്കമാലിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും.
സമ്മേളനങ്ങളിൽ 16 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. മെഡിക്കൽ ടൂറിസത്തിനും ഹോളിസ്റ്റിക് വെൽനസിനുമുള്ള ലോകോത്തര കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവർ സമ്മേളനങ്ങളും പ്രദർശനവും ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് സെക്രട്ടറി രാജേഷ് കോട്ടേച്ച പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ വി.കെ.സി റസാക്ക്, ഡോ. പി.എം. വാരിയർ, ഡോ. സജികുമാർ, ഡോ. പി. വി. ലൂയിസ്, ഡോ. നളന്ദ ജയദേവ് എന്നിവർ പങ്കെടുത്തു.