rozgar
കൊച്ചിയിൽ സംഘടിപ്പിച്ച റോസ്ഗർ മേളയിൽ നിയമനം ലഭിച്ചവർ പോസ്റ്റ് മാസ്റ്റർ ജനറൽ സയീദ് റാഷിദ്, പോസ്റ്റൽ ഡയറക്ടർ എൻ.ആർ. ഗിരി എന്നിവർക്കൊപ്പം

കൊച്ചി: തപാൽവകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച റോസ്ഗർ മേളയിൽ 84 പേർക്ക് നിയമനം ലഭിച്ചു. തപാൽവകുപ്പ്, സി.ആർ.പി.എഫ്., സി.ഐ.എസ്.എഫ്, സി.ജി.എസ്.ടി, റെയിൽവേ, ജി.എസ്‌.ഐ, എൻ.സി.ബി., സി.ഐ.എ.എൽ, ജൽശക്തി, എസ്.ബി.ഐ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവിടങ്ങളിലാണ് നിയമനം.

കൊച്ചി മേഖല പോസ്റ്റ് മാസ്റ്റർ ജനറൽ സയീദ് റാഷിദ്, പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ. ഗിരി എന്നിവർ നിയമന ഉത്തരവ് വിതരണം ചെയ്തു. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമിതരായ യുവാക്കളെ അഭിസംബോധന ചെയ്‌തു.