പെരുമ്പാവൂർ: ഇന്നലെ വിട പറഞ്ഞ രവി കള്ളിക്കാട്ടിൽ തൊണ്ണൂറുകളിലെ നവാഗത പത്രാധിപ പ്രതിഭകളിലെ പ്രമുഖനായിരുന്നു. രണ്ടു വർഷം പെരുമ്പാവൂരും 12 വർഷം മലപ്പുറവും കേന്ദ്രമാക്കി പ്രസിദ്ധീകരിച്ച മലയാളം ദ്വൈവാരിക ബിസിനസ് ടൈംസിന്റെ ചീഫ് എഡിറ്ററായും എഡിറ്റോറിയൽ കോ ഓർഡിനേറ്ററായും രവി കള്ളിക്കാട്ടിൽ പ്രവർത്തിച്ചു. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഇദ്ദേഹം എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനും 1979 - 80 കാലഘട്ടത്തിൽ ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളേജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു. എസ്.എൻ.ഡി.പി യോഗം വെങ്ങോല ശാഖയിലെ സജീവ പ്രവർത്തകനായിരുന്ന രവി കേരളകൗമുദി ഏജന്റായും പ്രവർത്തിച്ചിട്ടുണ്ട്.

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന രവിയുടെ വിയോഗം വെങ്ങോല ഗ്രാമത്തിന് തീരാനഷ്ടമാണ്.