temple

പെരുമ്പാവൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താക്ഷേത്രം തിരുമുറ്റം കട്ട വിരിച്ചതിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.ഡി. സന്തോഷ് കുമാർ നിർവഹിച്ചു. തുടർന്ന് നടന്ന സമർപ്പണ സമ്മേളനത്തിൽ ക്ഷേത്രം തന്ത്രി ചെറുമുക്ക് ഇല്ലത്ത് കെ.സി.നാരായണൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.പി.ബാബുവിന്റെ അദ്ധ്യക്ഷത യിൽ നടന്ന യോഗത്തിൽ സെക്രട്ടറി ബി.വിജയകുമാർ,എൽദോസ് കുന്നപ്പള്ളി എം.എൽ.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ,വാർഡ് കൗൺസിലർ ടി.ജവഹർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.പി.അജയൻ, ഫാമിംഗ് ബോർഡ് ചെയർമാൻ കെ.കെ. അഷറഫ്, എസ്.എൻ.ഡി.പി.യോഗം ടൗൺ ശാഖാ പ്രസിഡന്റ് ടി.കെ.ബാബു, അനിൽ പൊയ്യക്കാരൻ തുടങ്ങിയവർ സംസാരിച്ചു.