പറവൂർ: മന്നം വൈശാഖം ശ്രീമുരുക ഭക്തജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ 26,27 തീയതികളിൽ വിവിധ ചടങ്ങുകളോടെ മഹാസ്കന്ദഷഷ്ഠി ആഘോഷിക്കും. 26ന് വൈകിട്ട് നാലിന് വൈശാഖം യജ്ഞശാലയിൽ വേൽപൂജയ്ക്കുശേഷം വാദ്യമേളങ്ങളോടെ പ്രദക്ഷിണമായി മന്നം ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമിക്ക് സമർപ്പിക്കും. സ്കന്ദഷഷ്ഠി ദിനമായ 27ന് ശൂരപത്മനെ നിഗ്രഹിച്ചതിന്റെ ആഘോഷമായി സുബ്രഹ്മണ്യസ്വാമിയെ പുഷ്പകിരീടം അണിയിക്കും. പുഷ്പകിരീടം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മന്നം ക്ഷേത്രത്തിൽ പ്രവേശിച്ച് സുബ്രഹ്മണ്യസ്വാമിയെ അണിയിച്ച് വിശേഷപൂജകൾ നടക്കും. മാലയണിഞ്ഞ് വ്രതധാരിയായ ഭക്തജനങ്ങൾ പൂജിച്ച വേലുകളുമായി പ്രദക്ഷിണത്തിൽ അകമ്പടി സേവിക്കും.