കാലടി: ചൊവ്വര സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ.എൻ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. കോൺഫറൻസ് ഹാൾ അൻവർ സാദത്ത് എം.എൽ.എയും ലോക്കർ എറണാകുളം ജോ. രജിസ്ട്രാർ കെ.വി. സുധീറും ഉദ്ഘാടനം ചെയ്തു. ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. സലിം ബാങ്ക് നിർമ്മാണ പ്രവർത്തകരെ അനുമോദിച്ചു. സെക്രട്ടറി ഇൻ ചാർജ് ഗീതു ഗോപി റിപ്പോർട്ട് അവതരിപ്പിച്ചു.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദീൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.ജെ. ജോയി, ബിബിൻഷാ ഷിഹാബ് എന്നിവർ സംസാരിച്ചു.