മട്ടാഞ്ചേരി: കൊച്ചി മുണ്ടംവേലിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തിമംഗല ഛർദ്ദി എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് കൊയിലാണ്ടി പെരുവണ്ണാമൂഴി സ്വദേശി പി.ഡി. ജെറിന്റെ ( 22) പക്കൽനിന്നാണ് കൊച്ചി എക്സൈസ് ഇൻസ്‌പെക്ടർ അഞ്ജു കുര്യാക്കോസിന്റെ നേതൃത്വത്തിൽ 550 ഗ്രാം തിമിoഗല ഛർദ്ദി പിടികൂടിയത്. മുണ്ടംവേലിയിലെ ജെറിന്റെ താമസ സ്ഥലത്ത് നിന്നാണ് ഇത് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ 30 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്നതാണ്. കേസിൽ രണ്ടാം പ്രതിയാണ് ജെറിൻ. ലക്ഷദ്വീപിൽ നിന്ന് തിമിംഗില ഛർദ്ദി കൊച്ചിയിൽ എത്തിച്ച സുഹൈലാണ് ഒന്നാം പ്രതി. ഇയാൾക്കായി തെരച്ചൽ ആരംഭിച്ചു. കൊച്ചി എക്സെസ് ഇൻസ്പെക്ടർ അജയൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ജയറാം, പ്രിവറ്റീവ് ഓഫീസർമാരായ അനസ്, ടിപിൻ, ഉണ്ണിക്കുട്ടൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.