
കൊച്ചി: തേവര സെന്റ് ജോസഫ് ആന്റ് സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ രക്തസാക്ഷിത്വ തിരുനാളിന് കൊടിയേറി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ആൻഡ്രൂസ് പുത്തൻപുരക്കൽ വചനപ്രഘോഷണം നടത്തി. സമാപന ദിവസമായ 28 ന് വൈകിട്ട് 5.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് കോട്ടപ്പുറം മെത്രാൻ ഡോ.അംബ്രോസ് പുത്തൻ വീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും.