കൊച്ചി: കേരള എൻ.ജി.ഒ അസോസിയേഷൻ സുവർണജൂബിലി ആഘോഷം 27ന് രാവിലെ 10.30ന് കച്ചേരിപ്പടി ആശീർഭവനിൽ നടത്തും. മുൻകാല ഭാരവാഹികളുടെയും മുൻനിര പ്രവർത്തകരുടെയും കൂട്ടായ്മയുമുണ്ടാകും. കലാസംഗമം അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.എൻ. പണിക്കർ ഉദ്ഘാടനം ചെയ്യും.