കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) വാർഷിക മെറിറ്റ് ഡേ 27ന് ഉച്ചയ്ക്ക് രണ്ടിന് കുസാറ്റ് സെമിനാർ കോംപ്ളക്‌സിലെ മിനിഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
മറൈൻബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്വപ്ന.പി. ആന്റണി, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച് ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ്, ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സ് അസിസ്റ്റന്റ് പ്രൊഫ. ഡോ.സി.എസ്. പ്രവീൺ എന്നിവർക്കാണ് 2024ലെ ഡിസ്റ്റിംഗ്യുഷ്ഡ് യംഗ് ഫാക്കൽറ്റി പുരസ്‌കാരം.
ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സിലെ ഡോ.എസ്. ശിൽപ, കെമിസ്ട്രി വകുപ്പിലെ കെ.കെ. മുഹമ്മദ് ഹാഷിം, സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ മുകുൽദേവ് സുറീറ, മറൈൻബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ പി. ഹരിപ്രവേദ് എന്നിവർക്കാണ് 2024 ഗവേഷകർക്കുള്ള പുരസ്‌കാരം. ലഭിക്കുന്നത്.
27 വിദ്യാർത്ഥികൾക്ക് സർവകലാശാല എൻഡോവ്‌മെന്റ് അവാർഡുകളും നൽകും. 2024-25 വർഷത്തിൽ ദേശീയ-അന്തർദേശീയ തലത്തിൽ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ച 28 വിദ്യാർത്ഥികളേയും അനുമോദിക്കും.