അങ്കമാലി: ആഴകം ഗവ. യു.പി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം ഇന്ന് നടക്കും. 95 വർഷം പിന്നിട്ട വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ നടക്കുന്ന ചടങ്ങിൽ ഒത്തുകൂടുക.